അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു

സ്വലേ

Oct 26, 2019 Sat 10:07 AM

അഴീക്കോട്: അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്. അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയതായിരുന്നു. 



ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും ജോഷിയെ കാണാതായി.പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം പറവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

  • HASH TAGS
  • #മത്സ്യബന്ധനം
  • #ബോട്ട്

LATEST NEWS