കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

സ്വന്തം ലേഖകന്‍

Oct 22, 2019 Tue 11:39 AM

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. കൊച്ചി കോര്‍പറേഷനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.  സര്‍ക്കാര്‍ അധികാരം ഉപയോഗിക്കണം. കൊച്ചി സിംഗപ്പൂരാകണമെന്നില്ല, ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനാവണം.


ചെളി നീക്കാന്‍ കോടികള്‍ കളയുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം അഡ്വ. ജനറല്‍ നാളെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതെ സമയം കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ജില്ലാകളക്ടര്‍ എസ് സുഹാസ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍. മൂന്നു ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാല്‍ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്താണ് ഇപ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. 
  • HASH TAGS