ശരത് പവാറിന് വോട്ട് കൊതിയുടെ തിമിരമെന്ന് അമിത് ഷാ

സ്വന്തം ലേഖകന്‍

Oct 18, 2019 Fri 08:45 PM

മഹാരാഷ്ട്ര : എന്‍സിപി നേതാവ് ശരദ് പവാറിന് വോട്ട് കൊതിയുടെ തിമിരം ബാധിച്ചതാണെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ളെതെന്തന്ന്  അദ്ദേഹം കാണുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.


  ഇലക്ഷന്‍ റാലിക്കിടെ കോണ്‍ഗ്രസിനെയും എന്‍സിപിയെയും രൂക്ഷമായ ഭാഷയില്‍ അമിത് ഷാ വിമര്‍ശിച്ചു.  ചത്രപധി ശിവജിയുടെയും വീര്‍ സാവാക്കറിന്റെയും ബാല ഗംഗാധര തിലകന്റെയും നാടാണ് മഹാരാഷ്ട്ര. സ്വരാജ്യത്തിനായി പടപൊരുതിയവരുടെ നാടാണ്. ആര്‍ട്ടിക്കിള്‍ 370 ഉം മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യുന്ന പവാറിന് തിമിരമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.


  • HASH TAGS