സീനിയര്‍ ക്യാപ്റ്റന്‍ ലൈംഗികാധിക്ഷേപം നടത്തി: എയര്‍ ഇന്ത്യക്ക് വനിതാ പൈലറ്റ് പരാതി നല്‍കി

സ്വ ലേ

May 15, 2019 Wed 12:03 AM

ദില്ലി: സീനിയര്‍ ക്യാപ്റ്റന്‍  ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യക്ക് വനിതാ പൈലറ്റ് പരാതി നല്‍കി. ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച് തന്നെ ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതി കണക്കിലെടുത്തു  പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു. ട്രെയിനിംഗിന് ശേഷം മേയ് അഞ്ചിന് സീനിയര്‍ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരം  ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റില്‍  ഇരുവരും ഡിന്നറിനായി എത്തിയിരുന്നു. റെസ്റ്റോറന്റില്‍ വച്ച് തന്റെ ദാമ്പത്യ ജീവിതം സന്തോഷകരമല്ലെന്നും താന്‍  ഡിപ്രഷനിലാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഇയാള്‍ ചോദിച്ചതായും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു 




  • HASH TAGS
  • #ദില്ലി