അമ്മയുടെയും മകളുടെയും ആത്മഹത്യ; വഴിത്തിരിവായി ആത്മഹത്യ കുറിപ്പ്

സ്വന്തം ലേഖകന്‍

May 14, 2019 Tue 11:31 PM

നെയ്യാറ്റിന്‍കര: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിങ്ങനെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മരണത്തിന് കാരണം ഭര്‍ത്താവും അമ്മായിഅമ്മയും ബന്ധുക്കളുമാണ് എന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തതാണ് വഴിത്തിരിവായത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ്.


കുടുംബ പ്രശ്നം കാരമാണ് ആത്മഹത്യ എന്നാണ് അമ്മ ലേഖയുടേയും മകള്‍ വൈഷ്ണവിയുടേയും ആത്മഹത്യാ കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവായ ചന്ദ്രന്‍ രണ്ടാം വിവാഹത്തിന് ശ്രമിക്കുന്നുവെന്നും അമ്മായി അമ്മ തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ മരണപ്പെട്ട ലേഖ വിശദീകരിക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അമ്മയേയും മകളേയും ബാങ്ക് നടപടികള്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്ന ചന്ദ്രന്റെ വ്യാജ ആരോപണമാണ് ഇതോടെ വെളിച്ചത്തു വരുന്നത്. 


  • HASH TAGS
  • #neyyattinkara