മൂന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

സ്വലേ

Oct 12, 2019 Sat 10:03 AM

മലപ്പുറം ജില്ലയിലെ  കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. കുഞ്ഞിനെ അമ്മ അനീസ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സംഭവ ശേഷം ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് അനീസയ്ക്ക് ചെറിയ തോതിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

  • HASH TAGS

LATEST NEWS