സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സ്വലേ

Oct 05, 2019 Sat 12:58 PM

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍കുമാറിനെയാണ് വലിയമലയിലെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രവീണ്‍ മെഡിക്കല്‍ അവധിയിലായിരുന്നു.



ആരോഗ്യപ്രശ്‌നങ്ങളാണ് മാനസിക സമ്മര്‍ദ്ദത്തിന് കാരണമായതെന്ന്   നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു.ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലെക്ക് മാറ്റി.

  • HASH TAGS