വീട് ജപ്തിക്കിടെ അമ്മയും മകളും തീ കൊളുത്തി; സംഭവത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം

സ്വ ലേ

May 14, 2019 Tue 04:09 AM

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തി. മകള്‍ മരണപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം പത്തൊന്‍പതുകാരിയായ ഡിഗ്രി വിദ്യാര്‍ത്ഥിനി വൈഷ്ണവി ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വായ്പ എടുത്തിരുന്നത് . വീടും വസ്തുവും നഷ്ടപ്പെടുമെന്ന് ഭയന്നാണ് ഇവര്‍ ആത്മഹത്യക്കൊരുങ്ങിയത്. 
  • HASH TAGS
  • #kerala