മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മലയാളി ജോര്‍ജ് എബ്രഹാം

സ്വലേ

Oct 04, 2019 Fri 10:45 AM

മുംബൈ: മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മലയാളി. എറണാകുളം സ്വദേശി ജോര്‍ജ് എബ്രഹാമാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയായി   മത്സരിക്കുന്നത്. മുംബൈ നഗരത്തില്‍ ഉള്‍പ്പെടുന്ന കലീന മണ്ഡലത്തിലാണ്  ജോര്‍ജ് ജനവിധി തേടുക.
മുൻപ് ജോർജ്  മൂന്നുതവണ ബോംബെ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും നിയമസഭയിലേക്കുള്ള  ആദ്യ മത്സരമാണിത്. കോണ്‍ഗ്രസിന് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് കലീന എന്ന  ആത്മവിശ്വസവും ജോർജിനുണ്ട്.  അതുകൊണ്ട് തന്നെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്‌ സ്ഥാനാർഥി ജോര്‍ജ് എബ്രഹാം.

  • HASH TAGS