മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് ഒഴിയാൻ സമയം നീട്ടി നൽകില്ല

സ്വലേ

Oct 02, 2019 Wed 09:20 PM

കൊച്ചി:  മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് ഒഴിയാൻ സമയം നീട്ടി നൽകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച വരെയാണ് ഫ്ളാറ്റിലെ താമസക്കാർക്ക് ഒഴിയാൻ അനുവദിച്ചിരിക്കുന്ന സമയം. ഈ സമയപരിധി കഴിഞ്ഞും ഫ്ളാറ്റിൽ താമസിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന് സബ് കളക്ടർ മുന്നറിയിപ്പ് നൽകി.ഫ്ളാറ്റിലെ താമസക്കാർക്ക് ഇതുവരെ താമസസൗകര്യം ശരിയായിട്ടില്ലെന്നും അതിനാൽ ഒഴിയാനുള്ള സമയപരിധി 10 ദിവസം കൂടി നീട്ടണമെന്നും ഫ്ളാറ്റ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം ജില്ലാ ഭരണകൂടം തള്ളി. ഒഴിപ്പിക്കൽ നടപടി വ്യാഴാഴ്ച തന്നെ തുടങ്ങുമെന്ന് മരട് നഗരസഭാ സെക്രട്ടറി  വ്യക്തമാക്കി

  • HASH TAGS
  • #മരട് ഫ്ലാറ്റ്