ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം; മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സ്വലേ

Oct 01, 2019 Tue 04:58 PM

ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന   ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് പ്രഖ്യാപിച്ചത്. 2020 മാര്‍ച്ച് 19 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക. പ്രിയദർശനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു.

  • HASH TAGS
  • #film
  • #മോഹൻലാൽ
  • #പ്രിയദർശൻ