കണ്ണു നിറയും കുതിച്ചുയരുന്ന ഉള്ളി വില കേട്ടാൽ

സ്വലേ

Sep 24, 2019 Tue 09:47 PM

ന്യൂഡല്‍ഹി:  ഉത്തരേന്ത്യയില്‍ ഉള്ളി വില കുതിച്ചുയരുകയാണ്. മിക്കയിടത്തും ഉള്ളി  കിലോയ്ക്ക് 80 രൂപ കടന്നു. സെപ്റ്റംബര്‍ 24 ലെ കണക്കുകള്‍ പ്രകാരം ദില്ലിയിലും മുംബൈയിലും ഉള്ളി വില കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയാണ്. ദില്ലിയിലെ ചില മാര്‍ക്കറ്റുകളില്‍ 80 ന് മുകളിലും വില്‍പ്പന നടന്നു. 


രാജ്യത്തെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ എത്തുന്ന ഉള്ളിയുടെ അളവില്‍ വലിയ കുറവുണ്ട്. സ്റ്റോക്കില്‍ അനുഭവപ്പെടുന്ന ഈ പരിമിധിയാണ് ഉള്ളിയുടെ വിലവര്‍ധനയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.

  • HASH TAGS