സ്കൂള്‍ ബസിടിച്ച് ഏഴുവയസുകാരന്‍ മരിച്ചു

സ്വലേ

Sep 24, 2019 Tue 07:56 PM

സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ  അതേ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കായംകുളം കൃഷ്ണപുരം യുപി സ്‌കൂൾ വിദ്യാർത്ഥി റാം ഭഗവത് (7) ആണ്   മരിച്ചത്. 


റാം ഭഗവത് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മറ്റ് കുട്ടികൾ ബസിന്‍റെ പുറകുവശത്തു കൂടെ പോയപ്പോൾ റാം  മുൻവശത്തുകൂടി പോയത്   ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും  ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.

  • HASH TAGS