ഇടപ്പള്ളി അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

സ്വലേ

Sep 24, 2019 Tue 04:43 PM

കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി വിയോള റസ്ത്തോഗിയാണ് ആത്മഹത്യ ചെയ്‌തത്. ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.


ദില്ലി സ്വദേശിയാണ്  വിയോള റസ്ത്തോഗി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.ആത്മഹത്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. 

  • HASH TAGS
  • #അമൃത ഹോസ്പിറ്റൽ