ഉറങ്ങിക്കിടന്ന മകന്റെ തലയിണക്കരികില്‍ ആറടി മൂര്‍ഖന്‍
ഹരിയാന : അര്‍ധരാത്രി ഉറക്കമുണര്‍ന്ന അമ്മ കണ്ടത് ഉറങ്ങിക്കിടന്ന മകന്റെ തലയിണക്കരികില്‍ ആറടി മൂര്‍ഖനെയാണ്. തലയിണയില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതോടെയാണ് എഴുന്നേറ്റ് നോക്കിയത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുല്‍ത്താന്‍പൂരിലാണ് സംഭവം. ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് മൂന്നുവയസുകാരനായ മകന്റെ തലയിണയില്‍ കിടന്നിരുന്നത്.
അനക്കമുണ്ടാകാതെ മകനെ കിടക്കയില്‍ നിന്ന് എടുത്ത ശേഷം രണ്ടു കുട്ടികളോടൊപ്പം അമ്മ മുറിയില്‍ തന്നെ നിന്നു. യുവതിയുടെ ഭര്‍ത്താവ് കുറച്ച് ആളുകളെ കൂട്ടിയാണ് വീട്ടിലെത്തിയത്. ഇതിന് ശേഷം കിടക്ക വിരി തന്ത്രപരമായി മടക്കിയെടുത്ത വീട്ടുകാര്‍ മൂര്‍ഖനെ കിടക്കവിരിയില്‍ കുടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. അമ്മയുടെ കൃത്യമായ ഇടപെലാണ് കുഞ്ഞിനെ രക്ഷിച്ചത്.