നെയ്യാറ്റിന്‍കരയില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം

സ്വന്തം ലേഖകന്‍

Sep 24, 2019 Tue 12:59 PM

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വന്‍ തീപിടിത്തം. നെയ്യാറ്റിന്‍കര ആലുമൂടിന് സമീപത്തുള്ള ബൈക്ക് വര്‍ക്ക്‌ഷോപ്പ് ആണ് തീപിടിച്ചത്. സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.അതേസമയം കടയില്‍ തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും അപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


  • HASH TAGS
  • #FIRE
  • #തീപിടിത്തം
  • #നെയ്യാറ്റിന്‍കര
  • #ഫയര്‍ഫോഴ്സ്