ഷോക്കടിപ്പിച്ച കറന്റ് ബിൽ ; കടയില്‍ ആകെ ഉള്ളത് രണ്ട് ബള്‍ബ്; കറന്റ് ബില്ല് 26584 രൂപ

സ്വ ലേ

Sep 24, 2019 Tue 11:01 AM

കൊല്ലം:  സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ ചര്‍ച്ചാ വിഷയം  മാധവന്‍പിള്ളയുടെ ബാര്‍ബര്‍ ഷോപ്പിലെ കറന്റ് ബില്ലാണ് . രണ്ട് ബള്‍ബ് മാത്രമുള്ള ബാബര്‍ ഷോപ്പിന് കിട്ടിയ കറന്റ് ബിൽ കേട്ടാൽ ആരായാലും ഒന്ന് ഷോക്കടിച്ചു പോകും. 350 രൂപ മാത്രം ബില്ല് കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ വന്നത് 26584 രൂപയാണ്. ശൂരനാട് തെക്ക് കൊമ്ബിപ്പള്ളില്‍ ജംഗ്ഷനിലെ മായാഭവനത്തില്‍ മാധവന്‍പിള്ളയുടെ ബാര്‍ബര്‍ ഷോപ്പിനാണ് ഈ ഞെട്ടിക്കുന്ന ബില്‍ കിട്ടിയത്. 


ഇന്നലെയാണ് ബില്‍ നല്‍കിയത്. 3536 യൂണിറ്റ് കറന്റ് ഉപയോഗിച്ചതായാണ് മീറ്ററില്‍ കാണിച്ചിരിക്കുന്നത്. എന്നാൽ രണ്ട് എല്‍ഇഡി ബള്‍ബ് മാത്രമുള്ള  ഇവിടെ ഇത്തരമൊരു ബില്ല് വന്നതെങ്ങനെയാണെന്നു  തിരക്കിയപ്പോൾ  മീറ്ററില്‍ കാണിച്ച തുകയാണിതെന്ന് പറഞ്ഞ് റീഡിങ് എടുക്കാന്‍ വന്നവര്‍ കൈയ്യൊഴിയുകയായിരുന്നു.തുടര്‍ന്ന് ശാസ്താംകോട്ട കെഎസ്‌ഇബിയില്‍ ഇത് സംബന്ധിച്ച്‌ പരാതി നല്‍കി. മീറ്റിന്റെ തകരാറാണോ ബില്‍ തുക ഉയരാന്‍ കാരണമെന്ന് പരിശോധിക്കുമെന്ന് കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു. 

  • HASH TAGS
  • #current
  • #bill
  • #കെഎസ്‌ഇബി