ഫോണില്‍ സംസാരിച്ചു റെയില്‍വേ പാളത്തിലൂടെ നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

സ്വലേ

Sep 22, 2019 Sun 10:16 AM

കൊല്‍ക്കത്ത: ഫോണില്‍ സംസാരിച്ചുകൊണ്ട് റെയില്‍വേ പാളത്തിലൂടെ നടന്ന 45കാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഇന്നലെ രാവിലെ കൊല്‍ക്കത്തയ്ക്ക് സമീപം ലേക് ടൗണിലാണ് സംഭവം. പാസഞ്ചര്‍ ട്രെയിനായ ദക്ഷിന്‍ദാരി ഇടിച്ചാണ് ഗൗതം ഹല്‍ദാര്‍  മരിച്ചത്.


ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.പാളത്തിലൂടെ ഫോണില്‍ സംസാരിച്ചു കൊണ്ട് നടന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

  • HASH TAGS
  • #mobile
  • #train
  • #Phone