വട്ടിയൂര്‍ക്കാവ് ഉപതെര‍ഞ്ഞെടുപ്പ് ; ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും: വികെ പ്രശാന്ത്

സ്വലേ

Sep 21, 2019 Sat 08:56 PM

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെര‍ഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന്  സിപിഎമ്മും എല്‍ഡിഎഫും കൂടി തീരുമാനിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കാൻ  താന്‍ തയ്യാറാണെന്നും പ്രശാന്ത് പറഞ്ഞു.


പ്രളയ ദുരിതാശ്വാസ പ്രവർത്തനവും തെര‍ഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.   വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായി വികെ പ്രശാന്തിനെ സിപിഎം പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ  പ്രതികരണം.

  • HASH TAGS
  • #Election
  • #വട്ടിയൂർക്കാവ്
  • #മേയർ