ഭർത്താവ് മരിച്ച് നിമിഷങ്ങൾക്കകം ഭാര്യ വാഹനാപകടത്തിൽ മരണപ്പെട്ടു

സ്വലേ

Sep 21, 2019 Sat 06:04 PM

കൽപ്പറ്റ: ഭർത്താവ് മരിച്ച് നിമിഷങ്ങൾക്കകം ഭാര്യ വാഹനാപകടത്തിൽ മരണപ്പെട്ടു. മകന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് കണിയാമ്പറ്റ വഴിത്തലപറമ്പിൽ മുഷ്താക്ക് (55) ചികിത്സയ്ക്കിടെയാണ്  മരിച്ചത്.ഹൃദയാഘാതമുണ്ടായ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങും വഴിയാണ് കൽപറ്റ ടൗണിൽ വെച്ച് കാറിൽ ടിപ്പറിടിച്ച് ഭാര്യ മരിച്ചത്.എന്നാൽ മരണ വിവരം അറിയിക്കാതെ ഭാര്യ മൈമൂനയെ (50) വീട്ടിലേക്കു തിരിച്ചയക്കുമ്പോൾ ആണ് അപകടം നടന്നതെന്ന്   ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽ മുഷ്താക്കിന്റേയും മൈമൂനയുടേയും മകൻ അൻസാർ (20), ബന്ധു ജംഷീർ എന്നിവർക്ക് പരിക്കേറ്റു.

  • HASH TAGS
  • #wayanad
  • #accident
  • #Kalpatta