തലപൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താനുള്ള പരിശീലനവുമായി കേരള പോലീസ്

സ്വ ലേ

May 13, 2019 Mon 11:47 PM

ലാത്തിച്ചാര്‍ജില്‍ പുതിയ പരിഷ്‌ക്കാരങ്ങളുമായി കേരള പോലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താനുള്ള പരിശീലനമാണ് നിലവില്‍ നടത്തുന്നത് .സമരങ്ങളില്‍ അക്രമം നടത്തുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പൊലീസ് ഇനി തല്ലുകയുള്ളു പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരം അഡ്മിനിസ്‌ട്രേഷന്‍ ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിലാണ് പൊലീസ്‌കാര്‍ക്ക് പുതിയ പരിശീലനം നല്‍കുന്നത്. പൊലീസിനെ ആക്രമിക്കുന്നവരെ നേരിടാനും  വലിയ ആള്‍ക്കൂട്ടത്തെ നേരിടാനുമുള്ള   പുതിയ വഴികളാണ്  സ്വീകരിക്കുക..


  • HASH TAGS