ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ; അമിത് പാംഗൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻതാരം

സ്വലേ

Sep 20, 2019 Fri 06:23 PM

ന്യൂഡൽഹി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അമിത് പാംഗൽ ഫൈനലിൽ. ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് അമിത്. 52 കിലോ വിഭാഗം സെമി ഫൈനലിൽ കസഖ് താരം സാക്കെൻ ബിബോസിനോവിനെ കീഴടക്കിയാണ് അമിത് ഫൈനലിലെത്തിയത്. അമിതിന്റെ ഫൈനലിലെ എതിരാളി ഉസ്ബെക്കിസ്താൻ താരം ഷക്കോബിദിൻ സോറോവാണ്.2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ അമിത് പാംഗൽ ജേതാവായിട്ടുണ്ട്. ഈ വർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടിയിരുന്നു അമിത് പാംഗൽ.

  • HASH TAGS
  • #sports
  • #Amith
  • #Boxing
  • #Final