സൈനിക് സ്ക്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം

സ്വലേ

Sep 17, 2019 Tue 08:06 PM

ന്യൂഡൽഹി : സൈനിക് ബോയ്സ് സ്കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം നൽകും . ഇന്ത്യൻ സൈന്യത്തിലേയ്ക്ക് കുട്ടികളെ സജ്ജമാക്കുക എന്നതാണ് സൈനിക് സ്കൂളിന്റെ ലക്ഷ്യം. ഇപ്പോൾ  സ്ക്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകണമെന്ന  നിർണ്ണായക തീരുമാനങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ലഭിക്കുന്നത്. 


പെൺകുട്ടികൾക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട് .2021 ൽ 10-20 ശതമാനം സംവരണം നൽകാനാണ് തീരുമാനം .

  • HASH TAGS
  • #Army school