പൂപ്പാറ ബോഡിമെട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു; നാലു പേരുടെ നില ഗുരുതരം

സ്വലേ

Sep 16, 2019 Mon 07:15 PM

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ പുലിക്കുത്തിന് സമീപം ജീപ്പ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കേരള-തമിഴ്നാട് അതിർത്തിയായ പൂപ്പാറ ബോഡിമെട്ടിലാണ് അപകടമുണ്ടായത്.വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം.ഏലത്തോട്ടത്തിലെ തൊഴിലാളികളുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവർ തമിഴ്‌നാട് സ്വദേശികളാണ്. അപകടത്തിൽ പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.  കാറ്റാടി ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് റോഡരികിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

  • HASH TAGS