ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കർ കൊടേല ശിവപ്രസാദ റാവു ആത്മഹത്യ ചെയ്തു

സ്വലേ

Sep 16, 2019 Mon 03:14 PM

അമരാവതി:  ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കർ കൊടേല ശിവപ്രസാദ റാവു ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയാണ്   ശിവപ്രസാദ റാവുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 


ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗമോഹന്‍ റെഡ്ഡി ചുമതലയേറ്റതിന് പിന്നാലെ ശിവപ്രസാദ റാവുവിന് എതിരെയും ബന്ധുക്കള്‍ക്ക് എതിരെയും നിരന്തരം അഴിമതിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്തെ ആന്ധ്രാ നിയമസഭയില്‍ സ്പീക്കറായിരുന്നു.

  • HASH TAGS
  • #Speaker
  • #ശിവപ്രസാദ