ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ മണ്ണിടിച്ചില്‍

സ്വലേ

Sep 15, 2019 Sun 11:34 AM

വയനാട്: ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍  മണ്ണിടിച്ചില്‍. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഡാമിന്റെ സ്പില്‍വേയില്‍ നിന്ന് അരക്കിലോമീറ്ററിനുള്ളിലാണ് മണ്ണിടിഞ്ഞത്.


റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നിലെ സ്വകാര്യവ്യക്തിയുടെ ഒന്നരയേക്കറോളം ഭൂമിയാണ് സംഭരണിയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഓഗസ്റ്റ് എട്ട്, ഒന്‍മ്പത് തീയതികളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. എന്നാൽ  പ്രളയ സമയത്ത് ഡാമിലെ മണ്ണിടിച്ചില്‍ അറിഞ്ഞിരുന്നില്ല.  പ്രദേശവാസികളാണ്  മണ്ണിടിച്ചില്‍ പുറംലോകത്തെ അറിയിച്ചത്.

  • HASH TAGS
  • #wayanad
  • #Banasura dam