അങ്കമാലി ഡയറീസ് തെലുങ്കിലും തരംഗം; ട്രെയിലര്‍ പുറത്തിറങ്ങി

സ്വന്തം ലേഖകന്‍

May 13, 2019 Mon 10:44 PM

മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ അങ്കമാലീ ഡയറീസ്. സിനിമ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസിനൊരുങ്ങിയിരിക്കുന്നു. 'ഫലക്കനുമ ദാസ്' എന്നാണ് അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പിന്റെ പേര്. വിശാക് സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഏറെ സ്വീകാര്യതയാണ് തെലുങ്ക് പതിപ്പിന്റെ ട്രെയിലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. 


ചിത്രത്തില്‍ സംവിധായകന്‍ തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ആന്റണി വര്‍ഗീസ് മലയാളത്തില്‍ അവതരിപ്പിച്ച പെപ്പെയുടെ റോളാണ് വിശാക് അവതരിപ്പിക്കുന്നത്. മലയാള പതിപ്പിന് സമാനമായ ട്രെയിലറാണ് തെലുങ്കിന്റെയും പുറത്തിറങ്ങിയിരിക്കുന്നത്. കോലാപൂര്‍ ഡയറീസ് എന്ന പേരില്‍ മറാത്തി പതിപ്പും അണിയറയിലാണ്. മലയാളത്തിന് പുറമെ മറ്റു നാലു ഭാഷകളില്‍ ചിതത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിരുന്നു.

  • HASH TAGS
  • #angamalidiaries