ഷോളയാര്‍ ഡാമിന്‍ ജലനിരപ്പുയര്‍ന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം

സ്വലേ

Sep 12, 2019 Thu 06:46 PM

കൊച്ചി: ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങള്‍  ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.ഡാമിന്റെ ജലനിരപ്പ് 2658.90 അടിയായ സാഹചര്യത്തിലാണ് തൃശൂർ ജില്ലാ കളക്ടറുടെ   മുന്നറിയിപ്പ്.


തമിഴ്‌നാട് ഷോളയാര്‍ പവര്‍ ഹൌസ് ഡാമില്‍നിന്നും കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നുണ്ട്. 2663 അടിയാണ് ഡാമിന്റെ സംഭരണ ശേഷി.ഡാമില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 92.62% വെള്ളമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

  • HASH TAGS