വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ തെരുവ് നായ ആക്രമണം

Swale

Sep 12, 2019 Thu 04:54 PM

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുക്കാരന് നേരെ തെരുവ് നായയുടെ ആക്രമണം. കോഴിക്കോട് ജില്ലയിലെ  ഒളവണ്ണയിലാണ്   വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരനെ നായ കടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവ സ്ഥലത്ത് ഓടിയെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്. കടിയേറ്റ കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കി.കുട്ടിയുടെ കൈയ്ക്കും പുറത്തും പരിക്കേറ്റിട്ടുണ്ട്. .

  • HASH TAGS