കോഴിക്കോട് കയാക്കിംഗ് പരിശീലനത്തിനിടെ രണ്ട് പേർ ഒഴുക്കിൽപെട്ട് മരിച്ചു

സ്വലേ

Sep 08, 2019 Sun 07:44 PM

കോഴിക്കോട് കയാക്കിംഗ് പരിശീലനത്തിനെത്തിയ സംഘത്തിലെ രണ്ട് പേർ ഒഴുക്കിൽപെട്ട് മരിച്ചു.മരുതോങ്കര ചെടയത്തോട് ഭാഗത്ത് വെച്ച്  ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.ആലപ്പുഴ സ്വദേശി എൽവിൻ ലൊലാൻ, ബംഗളുരു സ്വദേശി നവീൻ ഷെട്ടി എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘമാണ് ഇവിടെ പരിശീലനത്തിന് എത്തിയിരുന്നത്. ഒഴുക്കിൽ പെട്ട മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

  • HASH TAGS
  • #കയാക്കിംഗ്
  • #പ്രാക്ടീസ്