പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

സ്വ ലേ

Sep 07, 2019 Sat 06:56 PM

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതികളായ പ്രണവും സഫീറും കീഴടങ്ങി.  കേസിലെ  രണ്ടും നാലും പ്രതികളായ  ഇവർ തിരുവനന്തപുരം സിജെഎം കോടതിയിലെത്തിയാണ് കീഴടങ്ങിയത്.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് പിഎസ്‌സി പോലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പ്രണവിനെ നേരത്തെ പിഎസ്‌സി വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വിട്ടയച്ചതിന് പിന്നാലെ പ്രണവ് ഒളിവില്‍പ്പോകുകയായിരുന്നു.

  • HASH TAGS
  • #police
  • #Psc
  • #Psc exam