പോളിങ് ബൂത്തിലെത്തുന്ന സ്ത്രീകളുടെ വോട്ട് ചെയ്യാന്‍ ബൂത്ത് എജന്റ്

സ്വന്തം ലേഖകന്‍

May 12, 2019 Sun 10:48 PM

ഫരീദാബാദ്: ഹരിയാനയിലെ പോളിങ് ബൂത്തില്‍ വച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബൂത്ത് എജന്റിന്റെ വീഡിയോ ദൃഷ്യങ്ങള്‍ പുറത്ത്. ഫരീദാബാദിലെ പ്രിതാല എന്ന പോളിങ് ബൂത്തിലാണ് സംഭവം. സ്ത്രീ വോട്ടര്‍മാര്‍ ബൂത്തിലെത്തുന്ന അവസരത്തില്‍ പോളിങ് ഏജന്റായി ബൂത്തിലിരിക്കുന്ന വ്യക്തി വോട്ടിങ് മെഷീന്‍ വെച്ചിരിക്കുന്ന കംമ്പാര്‍ട്ട്‌മെന്റില്‍ കയറി സ്വയം വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ട്വിറ്റര്‍ വഴി പുറത്ത് വന്നത്. ഒന്നിലതികം തവണ ഇത്തരത്തില്‍ വോട്ട് ചെയ്യുന്ന ദൃഷ്യങ്ങളാണ് വീഡിയോയിലുള്ളത്. ബൂത്തിനകത്തു തന്നെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയാണ് ദൃഷ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ കണ്ടിട്ടും ബൂത്തിലെ ഉദ്യോഗസ്ഥര്‍ ഒരു തരത്തിലുള്ള നിയമ നടപടികള്‍ക്കും മുതിര്‍ന്നില്ല എന്നതും ശ്രദ്ധേയമാണ്. ബൂത്തിലെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്നതാവാമെന്നും സംശയിക്കുന്നു.


വീഡിയോ പുറത്തതായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്ത് വന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആളുകള്‍ വീഡിയോ പങ്കുവച്ചു. പെരുമാറ്റ ചട്ടലംഘനം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം കുറ്റം ചെയ്ത ഏജന്റിനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍  ഉദ്യേഗസ്ഥര്‍ക്കെതിരെയും  നടപടിയെടുക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. അട്ടിമറി നടന്ന ബൂത്തില്‍ റീപോളിങ് വേണമെന്ന ആവശ്യവും ശക്തമാണ്‌  • HASH TAGS