ഫേസ്ബുക്ക് ലൈക്കുകളുടെ എണ്ണം മറയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സ്വലേ

Sep 04, 2019 Wed 12:01 PM

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിൽ ലൈക്കുകളുടെ എണ്ണം മറയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡാറ്റ മൈനിംഗ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി ട്വീറ്റ് ചെയ്തിരിക്കുന്നത്. 



ഫേസ്ബുക്ക് പോസ്റ്റിന് താഴെ റിയാക്ഷന്‍സ് കാണുമെങ്കിലും അതിന്‍റെ നമ്പര്‍ കാണിക്കില്ല. അതില്‍ ക്ലിക്ക് ചെയ്താലും ആരോക്കെ ഏതോക്കെ റിയാക്ഷനാണ് നല്‍കിയത് എന്ന് കാണാമെങ്കിലും അതിന്‍റെ നമ്പര്‍ കാണാന്‍ സാധിക്കില്ല. ഫേസ്ബുക്കിലെയും മറ്റും ലൈക്കുകളുടെ എണ്ണം വ്യക്തികളുടെ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്‍റെ ഈ പരിഷ്കാരം എന്നാണ് റിപ്പോര്‍ട്ട്.നേരത്തെ ഫേസ്ബുക്കിന്‍റെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം പദ്ധതി ഫേസ്ബുക്ക് നടപ്പിലാക്കിയിരുന്നു.

  • HASH TAGS
  • #tech
  • #facebook
  • #Like