ഓണവിപണി ലക്ഷ്യമിട്ട് കേരളത്തിലെക്കെത്തുന്നത് മായം കലർത്തിയ പാൽ

സ്വലേ

Sep 03, 2019 Tue 07:19 PM

ഓണക്കാലമെത്തിയതോടെ കേരളത്തിലേക്ക് മായം കലർന്ന പാൽ വ്യാപകമായെത്തുന്നു.   കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർന്ന പാൽ കഴിഞ്ഞ ദിവസം പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു.മായം കലർത്തിയ 12,000 ലിറ്റർ പാലാണ് പിടികൂടിയത്. കേരളത്തിലെ  പാൽക്ഷാമം മുതലെടുത്താണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് രാസപദാർത്ഥങ്ങൾ കലർത്തിയ പാലെത്തിക്കുന്നത്.


കൊഴുപ്പ് വർധിപ്പിക്കുന്നതിനായി രാസപദാർത്ഥങ്ങൾ പാലിൽ കലർത്തിയതായി പരിശോധനയിൽ കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടു പോകുകയായിരുന്ന പാലാണ് പിടികൂടിയത്. മാരകരോഗങ്ങൾക്ക് കാരണമായേക്കാവുന്ന മാൽടോക്‌സ്, ഫോർമാലിൻ തുടങ്ങിയ രാസപദാർത്ഥങ്ങളാണ് പാലിൽ ചേർത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

  • HASH TAGS
  • #Milk