ബാററ് മാത്രമല്ല ഓടക്കുഴലും വഴങ്ങും ശിഖര്‍ ധവാന് : വീഡിയോ കാണാം

സ്വന്തം ലേഖകന്‍

Sep 03, 2019 Tue 04:21 PM

ശിഖര്‍ ധവാന് ബാററ് മാത്രമല്ല ഓടക്കുഴലും വഴങ്ങും. പുല്ലാങ്കുഴല്‍ വായിച്ച് ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് ശിഖര്‍ ധവാന്‍. ഇന്‍സ്‌ററഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. കടലിനഭിമുഖമായി നിന്ന് പുല്ലാങ്കുഴല്‍ വായിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. താരത്തിന്റെ വീഡിയോയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.


ഗുരു വേണുഗോപാലിനൊപ്പം പുല്ലാങ്കുഴല്‍ വായിക്കുന്ന വീഡിയോ ധവാന്‍ മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി താരം പുല്ലാങ്കുഴല്‍ പഠിക്കുന്നുണ്ട്. ഇതോടെ ധവാന്റെ സംഗീതത്തിനും ആരാധകര്‍ കൂടിവരികയാണ്.


  • HASH TAGS