പാലാ ഉപതെരഞ്ഞെടുപ്പ്; രണ്ടില ചിഹ്നത്തർക്കം ശക്തമാവുന്നു

സ്വലേ

Sep 03, 2019 Tue 10:53 AM

 പാലാ ഉപതെരഞ്ഞെടുപ്പിൽ   രണ്ടില ചിഹ്നത്തർക്കം  രൂക്ഷമാവുന്നു. രണ്ടില അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ ജോസ് കെ മാണി പക്ഷം തീരുമാനിച്ചു. 


രണ്ടിലക്കായി പിജെ ജോസഫ് കത്തു നൽകിയാൽ അനുവദിക്കുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെത്. എന്നാൽ  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ വാദം  ജോസ് കെ മാണി പക്ഷം തള്ളി. പത്രികാ സമർപ്പണ സമയപരിധി അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കത്തു നൽകാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം.

  • HASH TAGS
  • #Pala election