പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അഞ്ചാം പ്രതി ഗോകുൽ കീഴടങ്ങി

സ്വലേ

Sep 02, 2019 Mon 03:54 PM

പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേട് കേസിലെ അഞ്ചാം പ്രതി ഗോകുൽ കീഴടങ്ങി. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുൽ. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ്  കീഴടങ്ങിയത്.


കേസിലെ മുഖ്യ പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരമയച്ചു കൊടുത്തത് ഗോകുലാണെന്ന് അന്വേഷണ സംഘം  കണ്ടെത്തിയിരുന്നു.

  • HASH TAGS