സൗദിയില്‍ വനിതകള്‍ക്ക് ജോലിക്കിടയില്‍ അര മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം

സ്വ ലേ

May 11, 2019 Sat 10:53 PM

റിയാദ്: വനിതകൾക്കിത് ആശ്വാസ വാർത്ത . സൗദിയില്‍ വനിതകള്‍ക്ക് ജോലിക്കിടയില്‍ അര മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവ് ഇറക്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതകള്‍ക്ക് ജോലിക്കിടയില്‍ നിര്‍ബന്ധമായും വിശ്രമം നല്‍കണമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. നമസ്‌കാരത്തിനും വിശ്രമത്തിനും സമയം അനുവദിക്കാതെ തുടര്‍ച്ചയായി അഞ്ചു മണിക്കൂറിലധികം വനിതകളെകൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.


  • HASH TAGS
  • #saudi