സാമ്പത്തിക രംഗത്തെ രക്ഷിക്കാൻ വിവരവും കഴിവും വേണം;അത് നമുക്ക് ഇല്ല : വിമർശനവുമായി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി

സ്വലേ

Aug 31, 2019 Sat 04:05 PM

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക രംഗത്തെ രക്ഷിക്കാനുള്ള പാണ്ഡിത്യം നമുക്കില്ലെന്ന്   രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. സാമ്പത്തിക വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി ഇടിഞ്ഞ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സുബ്രഹ്മണ്യൻ സ്വാമി പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇത്. ‘ആർജവവും പാണ്ഡിത്യവും ഇതിൽ ഒന്നുകൊണ്ട് മാത്രം സാമ്പത്തിക രംഗത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല. അതിന് ഇത് രണ്ടും വേണം. എന്നാൽ ഇന്ന് ഇത് രണ്ടും നമുക്കില്ല’-എന്നായിരുന്നു അദ്ദേഹത്തിന്റെ  ട്വീറ്റ്.

  • HASH TAGS