ജൂത മുത്തശ്ശി സാറാ ജേക്കബ് കോഹന്റെ സംസ്‌കാരം ഇന്ന്

സ്വന്തം ലേഖകന്‍

Aug 31, 2019 Sat 02:32 PM

കൊച്ചി : ജൂത മുത്തശ്ശി സാറാ ജേക്കബ് കോഹന്റെ  സംസ്‌കാരം ഇന്ന്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന്  ഉച്ചയ്ക്ക് ശേഷം മട്ടാഞ്ചേരി ജൂത ടൗണില്‍ നടക്കും.


കേരളത്തില്‍ അവശേഷിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായം കൂടിയ സാറാ കോഹന്‍ കോഹന്‍ തലമുറയിലെ അവസാനത്തെ കണ്ണിയായിരുന്നു. പ്രായം പോലും വകവെക്കാതെ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ സാറ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. 


  • HASH TAGS
  • #ജൂത മുത്തശ്ശി
  • #സാറാ ജേക്കബ്