ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി യുവാവ് രംഗത്ത്

സ്വ ലേ

May 11, 2019 Sat 10:32 PM

സ്ഥിരജോലിയില്ലാത്തതും വിവാഹം നടക്കാത്തതിലുമുള്ള  മാനസിക സംഘർഷത്തിൽ  ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി യുവാവ് രംഗത്ത്. മഹാരാഷ്ട്ര പൂനെ സ്വദേശിയായ 35കാരനാണ്‌ മുഖ്യമന്ത്രിയ്ക്കു  ദയാവധം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്‌. സ്ഥിരജോലിയില്ലാത്തതും പ്രായമായ മാതാപിതാക്കള്‍ക്ക് വേണ്ടി  ഒന്നും ചെയ്യാനാവുന്നില്ലെന്ന കുറ്റബോധമാണ്‌ യുവാവിനെ ഇത്തരമൊരു തീരുമാനത്തിലേക്ക്‌ എത്തിച്ചതെന്നാണ് പൊലീസ്‌ പറയുന്നത്.
വിവാഹാലോചനകള്‍ വന്നെങ്കിലും സ്ഥിരജോലിയില്ലാത്തതിനാല്‍ അതെല്ലാം മുടങ്ങിപ്പോയെന്നും താന്‍ കടുത്ത മാനസികസംഘര്‍ഷത്തിലാണെന്നും തനിക്ക് ദയാവധത്തിന്‌ അനുമതി നല്‍കണം എന്നതായിരുന്നു കത്തില്‍ പറയുന്ന ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫീസില്‍  കത്ത്‌ ലഭിച്ചയുടന്‍  യുവാവിന്‌ കൗണ്‍സലിംഗ്‌ അടക്കമുള്ള സഹായം നല്‍കുകയും ചെയ്‌തു

  • HASH TAGS
  • #punai