പാലാ ഉപതിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കും : ജോസ് കെ മാണി

സ്വലേ

Aug 29, 2019 Thu 08:39 AM

പാലാ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് ദിവസത്തിനുള്ളില്‍   ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി.സ്ഥാനാർഥി പ്രഖ്യാപനത്തിൽ പിജെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ്  സ്ഥാനാർഥി നിർണയം നീണ്ടു പോവുന്നത്. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ പാലാ സീറ്റില്‍ പരിഗണിക്കണമെന്ന ആവശ്യമാണ് പിജെ ജോസഫ് വിഭാഗത്തിന്റെത്. പത്രികാ നൽകാനുള്ള   അവരമായിട്ടും കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ സ്ഥാനാര്‍ത്ഥി  ആരെന്നതില്‍ വ്യക്തത ഇല്ല.സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയ്ക്കായി ജോസ് കെ മാണി വിഭാഗം മുപ്പത്തിയൊന്നിന് ജില്ലാ കമ്മറ്റി യോഗവും വിളിച്ചിട്ടുണ്ട്.

  • HASH TAGS
  • #kmmani
  • #Mani c kappan
  • #Jose k mani