കവളപ്പാറ ഉരുൾപൊട്ടൽ: ദിവസങ്ങളായി തുടരുന്ന തിരച്ചില്‍ ഇന്ന് അവസാനിപ്പിച്ചു

സ്വലേ

Aug 27, 2019 Tue 08:17 PM

നിലമ്പൂര്‍: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും വെള്ളമുള്ള പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് എത്താന്‍ സാധിച്ചില്ല. ഇതോടെയാണ് 19 ദിവസമായി തുടരുന്ന തിരച്ചില്‍ ഇന്നത്തോടെ  അവസാനിപ്പിച്ചത്.


കവളപ്പാറ ദുരന്ത ഭൂമിയില്‍ നിന്നും ഇതുവരെ 48 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആകെ 59 പേരെയാണ് ഇവിടെ നിന്നും കാണാതായത്. ഇനിയും കണ്ടെത്താൻ കഴിയാതെ ദുരന്തഭൂമിയില്‍ അന്തിയുറങ്ങുന്നത് 11 ജീവനുകളാണ്.

  • HASH TAGS