വയലിനിസ്റ് ബാലഭാസ്‌കറിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ടു

സ്വലേ

Aug 27, 2019 Tue 07:11 PM

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടു. ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തിന് കാരണമായ വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിച്ചു അത് കണ്ടെത്തണമെന്നുമാണ് കുടുംബത്തിന്റെ  ആവശ്യം. അമിത വേഗതയിലോടിച്ച കാർ നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ചുണ്ടായ അപകടമാണ് ബാലഭാസ്‌ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. എന്നാൽ ബാലഭാസ്‌കറിന്റെ മരണത്തിൽ   ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായി  കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

  • HASH TAGS
  • #BALABHASKAR
  • #Violinist