ജെയ്റ്റിലിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തി

സ്വ ലേ

Aug 27, 2019 Tue 01:26 PM

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ അരുൺ ജയ്റ്റ്‌ലിയുടെ വീട്ടിലെത്തിയ മോദി  അരമണിക്കൂറിലേറെ നേരം കുടുംബാംഗങ്ങളുമായി ചെലവഴിച്ചു.


വിദേശപര്യടനത്തിലായതിനാല്‍ ജയ്റ്റ്‌ലിയുടെ മരണാനന്തര ചടങ്ങുകളില്‍ പ്രധാനമന്ത്രിയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.  മോദിയ്ക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷായും ജെയ്റ്റ്‌ലിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു. 

  • HASH TAGS
  • #modi
  • #primeminister
  • #arunjaitli
  • #home