ബാണാസുര സാഗര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു

സ്വ ലേ

Aug 27, 2019 Tue 12:20 PM

സുല്‍ത്താന്‍ ബത്തേരി:  ബാണാസുര സാഗര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. വൃഷ്ടിപ്രദേശങ്ങളിലെ  കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് കൂടിയതിനാല്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. 10 സെ.മീ ഉയര്‍ത്തിയാണ് ജലം മിതമായ തോതില്‍ ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്. സെക്കന്റില്‍ 17,000 ലിറ്ററില്‍നിന്ന് 24,500 ലിറ്റര്‍ വീതം വെള്ളമാണ് ഡാമില്‍നിന്നും പുറത്തുവിടുന്നത്. വെള്ളം കൂടുതലായി ഒഴുക്കിവിടുന്നതിനാല്‍ കരമാന്‍ തോട്ടിലും, പനമരം പുഴയിലും ജലനിരപ്പ് 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരാന്‍ ഇടയുണ്ടെന്നും തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന്  ബാണാസുര സാഗര്‍ ഡാം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

  • HASH TAGS
  • #wayanad
  • #Banasura dam