പുത്തുമല ഉരുള്‍പൊട്ടൽ : കാണാതായവര്‍ക്കുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

സ്വലേ

Aug 26, 2019 Mon 10:20 PM

വയനാട്:  പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു. ഉരുള്‍പൊട്ടൽ കഴിഞ്ഞ്    18 ദിവസത്തിന് ശേഷമാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. 


പുത്തുമലയില്‍ അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 12 മൃതദേഹങ്ങള്‍ മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇനിയും കണ്ടെത്താനുള്ളവരെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ പട്ടികയില്‍ പെടുത്തി ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കും.ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പച്ചക്കാട് മേഖലയിൽ നടത്തിയ തെരച്ചിലിൽ  ആരെയും കണ്ടെത്താനായില്ല.

  • HASH TAGS
  • #wayanad
  • #Flood
  • #Puthumala