വലിയ വില കൊടുത്തിട്ട് പുഴുവിനെ തിന്നേണ്ട അവസ്ഥ: മീരാ ചോപ്ര

സ്വലേ

Aug 26, 2019 Mon 08:57 PM

അഹമ്മദാബാദ്: ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്നും പുഴു ഇഴഞ്ഞു പോവുന്നതിന്റെ ദൃശ്യം പുറത്തു വിട്ട് ബോളിവുഡ് നടി മീരാ ചോപ്ര. അഹമ്മദാബാദിലെ ഡബിൾ ട്രീ ബൈ ഹിൽട്ടൺ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് ജീവനുള്ള പുഴുക്കളെ ലഭിച്ചത്.വലിയ വില കൊടുത്തിട്ട് പുഴുവിനെ തിന്നേണ്ട അവസ്ഥയാണുള്ളതെന്ന് നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. സംഭവത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്  ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ ടാഗ് ചെയ്ത് കൊണ്ടാണ് നടി മീരാ ചോപ്ര ഇൻസ്റ്റാഗ്രാം പോസ്റ് ചെയ്തിരിക്കുന്നത്.

  • HASH TAGS
  • #Meera chopra
  • #Five star hotel