ബഹ്‌റൈനിൽ തടവിൽ കഴിയുന്ന 250 ഇന്ത്യക്കാർക്ക് മോചനം

സ്വലേ

Aug 26, 2019 Mon 10:21 AM

ബഹ്‌റൈനിൽ തടവിൽ കഴിയുന്ന 250 ഇന്ത്യക്കാർ ജയിൽ മോചിതരാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്‌റൈൻ രാജാവുമായി  നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.


സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിലിൽ കഴിയുന്നവർക്ക് ജയിൽമോചനം സാധ്യമാകില്ല.എന്നാൽ ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ച്ചവെച്ചവർക്ക്  ജയിൽ മോചനം നൽകും.  ബഹ്‌റൈൻ ജയിലിൽ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളിൽ അധികാരികൾക്ക് കൈമാറാൻ ഇന്ത്യൻ അംബാസിഡർക്ക് നരേന്ദ്ര മോദി നിർദ്ദേശം നൽകിയിട്ടുണ്ട്

  • HASH TAGS