അമ്മയുടെ കണ്‍മുന്നില്‍ വെച്ച് തെരുവുനായകള്‍ ആറു വയസുകാരനെ കടിച്ചു കൊന്നു

സ്വ ലേ

May 11, 2019 Sat 01:04 AM

ഭോപ്പാല്‍ :  അമ്മയുടെ കണ്‍മുന്നില്‍ വെച്ച്   തെരുവുനായകള്‍ ആറു വയസുകാരനെ കടിച്ചു കൊന്നു. സഞ്ജു എന്ന ആറു വയസുകാരനാണ് വെള്ളിയാഴ്ച വൈകിട്ട് തെരുവ് നായ്ക്കളുടെ അക്രമണത്താല്‍ കൊല്ലപ്പെട്ടത്. പാടത്തു കളിക്കുകയായിരുന്ന ആറു വയസ്സുകാരനെ  തെരുവുനായകള്‍ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.  മധ്യപ്രദേശ് ഭോപ്പാലിലെ അവധ്പുരിയില്‍ ആണ്  തെരുവുനായകളുടെ അക്രമണം . കുട്ടിയെ രക്ഷിക്കാന്‍ അമ്മ ശ്രമം  നടത്തിയെങ്കിലും   ശ്രമം പരാജയപ്പെടുകയായിരുന്നു   • HASH TAGS
  • #bhoppal